kazcha
പള്ളിക്കൽ ശ്രീകണ്ഠാളസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന കെട്ടുകാഴ്ച

പള്ളിക്കൽ : വർണ്ണാഭമായ കെട്ടുകാഴ്ചയോടെ പള്ളിക്കൽ ശ്രീകണ്ഠാള സ്വാമി ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. വൻ ഭക്തജനത്തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്. കള്ളപ്പൻചിറ, ഗണപതിയമ്പലം ഭാഗം, ഊന്നുകൽ, കിണറുമുക്ക് , ഇളംപള്ളിൽ, ഹരിശ്രീ ചാല എന്നീ കരകളിൽ നിന്നും വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ ചെറുതും വലുതുമായ നിരവധി കെട്ടുകാഴ്ചകൾ ക്ഷേത്രനഗരിയിൽ എത്തിയപ്പോൾ കണ്ഠാള സ്വാമി പൊന്നിൻ തിടമ്പിൽ എഴുന്നെള്ളി. ഏഴുമണിയോടെ ആറാട്ടെഴുന്നെള്ളിപ്പ് ആരംഭിച്ചു. പുലർച്ചെ 3ന് ആറാട്ട് തിരിച്ചെത്തിയതോടെ കൊടിയിറങ്ങി.