പ്രമാടം : യു . എസ്.എസ് പരീക്ഷയിൽ സ്കോളർഷിപ്പ് നേടിയ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ബി. രവീന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കോന്നി എ.ഇ.ഒ കുഞ്ഞുമൊയ്തീൻകുട്ടി പുരസ്കാര വിതരണം നിർവഹിച്ചു. വാർഡ് മെമ്പർ ലിജ ശിവപ്രകാശ്, അദ്ധ്യാപകരായ അബ്ദുൾ റഷീദ്, എം. പ്രസീതാ കുമാരി, സി. ശ്രീലത, അജി ഡാനിയേൽ, അജൻപിള്ള എന്നിവർ പ്രസംഗിച്ചു.