പ്രമാടം : വെട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവോണം ഉത്സവം ഇന്ന് നടക്കും. രാവിലെ അഞ്ചിന് മഹാഗണപതിഹവനം, ആറിന് പറ സമർപ്പണം, തുടർന്ന് പഞ്ചവിംശതി കലശപൂജ, വൈകിട്ട് അഞ്ചിന് ഗജപൂജ, ആനയൂട്ട്, 5.30ന് എഴുന്നെള്ളത്ത്. ഏഴിന് സേവ, വലിയകാണിക്ക, രാത്രി 9ന് വിളക്കിനെഴുന്നെള്ളത്ത്, 10ന് കഥകളി.