28-mt-lp-school
ഇലവുംചുവട് എംടിഎൽപി സ്‌ക്കൂളിന്റെ ശതോത്തര രജതജൂബിലി ആഘോഷവും, അധ്യാപക രക്ഷകർത്തൃ സമ്മേളനവും, 30 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നു വിരമിക്കുന്ന പ്രധാനധ്യാപിക സുജ ടീച്ചറുടെ യാത്രയയപ്പും ആന്റോ ആന്റണി എം. പി. ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി : ഇലവുംചുവട് എം.ടി.എൽ.പി സ്‌കൂൾ ശതോത്തര രജതജൂബിലി ആഘോഷവും അദ്ധ്യാപക രക്ഷകർതൃ സമ്മേളനവും ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. റവ.ജോൺ മാത്യു അദ്ധ്യക്ഷത വഹിച്ചു. മുൻ മാനേജർ ഡോ.സൂസമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് ഉപഹാരം സമർപ്പിച്ചു. വാർഡംഗം ബിജിലി പി. ഈശോ എൽ.എസ്.എസ് ജേതാവിനെ അനുമോദിച്ചു. കോഴഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അനിത പി.ഐ ഫോട്ടോ അനാച്ഛാദനം നിർവ്വഹിച്ചു. ഷിഹാബുദ്ദീൻ.എസ്, പ്രൊഫ.പി.എം.തോമസ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, പൂർവ്വ വിദ്യാർത്ഥി കരുണാകരക്കുറുപ്പ് ചരുവിൽ, ബിനോയ് മാത്യു ശമുവേൽ, പി.ടി.എ വൈസ് പ്രസിഡന്റ് സിബി ബിനു, അദ്ധ്യാപക പ്രതിനിധി ബിസി വർഗീസ്, വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ മെൽബിൻ ജോൺ തോമസ്, സുജ മാത്യു, അദ്ധ്യാപിക ജിസുമോൾ എം.ഫിലിപ്പ്, സ്റ്റാഫ് സെക്രട്ടറി വിജി മത്തായി എന്നിവർ പ്രസംഗിച്ചു.