accide
എം. സി റോഡിൽ പുതുശേരിഭാഗം മണപ്പുറത്തുപടിയിൽനിയന്ത്രവംവിട്ട് മൂന്ന് വാഹനങ്ങളിൽ ഇടിച്ചശേഷം വീടിന്റെ ഗേറ്റിൽ ഇടിച്ചു നിർത്തിയ നിലയിൽ.

അടൂർ : പുതുശേരിഭാഗം മണപ്പുറത്തുപടിയിൽ നിയന്ത്രണം വിട്ട കാർ മറ്റ് മൂന്നു വാഹനങ്ങളിൽ ഇടിച്ചു. ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. മുഖത്തലയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലും സ്കൂട്ടറിലും അടൂർ ഭാഗത്തേക്കു പോവുകയായിരുന്ന മിനി ലോറിയിലും ഇടിക്കുകയായിരുന്നു, തുടർന്ന് സമീപത്തെ വീടിന്റെ ഗേറ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടം വരുത്തിയ കാർ ഓടിച്ചിരിന്ന ആൾ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഏനാത്ത് പൊലീസ് കേസെടുത്തു.