gopu
ഓൾ കേരള പ്റൈവ​റ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ. ഗോപു

അടൂർ : ഓൾ കേരള പ്രവൈ​റ്റ് ബാങ്കേഴ്‌സ് അസോസിയേഷന്റെ കോട്ടയത്ത് ചേർന്ന സംസ്ഥാന വാർഷിക പൊതുയോഗം കേരളത്തിലെ സ്വർണപ്പണയ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെതന്നെ ബാധിക്കുന്ന വ്യാജസ്വർണ പണയ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണം നടത്തുവാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. അസോസിയേഷന്റെ പുതിയ ഭാരവാഹികളായി പി.എ.ജോസ് (പ്രസിഡന്റ്), കെ.കെ.ഗോപു (ജനറൽ സെക്രട്ടറി), ജയചന്ദ്രൻ മ​റ്റപ്പള്ളി (ട്രറഷറർ), ഷാജു പുളിക്കൻ (വർക്കിംഗ് പ്രസിഡന്റ്) എന്നിവരെയും, 51അംഗ സംസ്ഥാന ഭരണസമിതിയെയും യോഗം തിരഞ്ഞെടുത്തു.