അടൂർ : കർഷകസംഘം അടൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ടൗണിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ കെ. മഹേഷ്‌ കുമാർ അദ്ധ്യക്ഷതവഹിച്ചു. കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ജി. വാസുദേവൻ ഉദ്ഘാടനം ചെയ്തു.വേണുഗോപാലൻ നായർ, പി. രവീന്ദ്രൻ, ടി. മധു, എൻ.ജനാർദ്ദന കുറുപ്പ്, സുമാ നരേന്ദ്ര, ഗോപകുമാർ,നൗഷാദ്, മോഹൻദാസ്, ശ്രീകുമാർ ചെമ്പകശേരി,എന്നിവർ സംസാരിച്ചു.