 
ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യൂണിയനിലെ 1827ാം ബുധനൂർ കിഴക്ക് ശാഖയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഷീബ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ശാഖയുടെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് 11ാംമത് ശ്രീനാരായണ കൺവെൻഷൻ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിർവഹിച്ചു. യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ 70 വയസിന് മുകളിൽ പ്രായമുള്ള ശാഖയിലെ മാതാപിതാക്കളെയും ശാഖാ മുൻ ഭാരവാഹികളെയും ആദരിച്ചു. നിലവിലുള്ള ശാഖാ ഭാരവാഹികൾക്കുള്ള ആദരവും വിദ്യാർത്ഥികൾക്കുമുള്ള യൂണിയൻ വക വിദ്യാഭ്യാസ ധനസഹായവും വിതരണം ചെയ്തു. യൂണിയൻ അഡ്.കമ്മിറ്റിയംഗങ്ങളായ ബി.ജയപ്രകാശ് തൊട്ടാവാടി, മോഹനൻ കൊഴുവല്ലൂർ, എസ്. ദേവരാജൻ,ശാഖാ വൈസ് പ്രസിഡന്റ് പി.ഡി.രാജു, യൂണിയൻ കമ്മിറ്റിയംഗം സതീശൻ കെ.ടി.യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, സെക്രട്ടറി റീന അനിൽ, കോർഡിനേറ്റർ ശ്രീലക സന്തോഷ്, യൂണിയൻ വനിതാസംഘം കേന്ദ്രസമിതി പ്രതിനിധി ശോഭനാ രാജേന്ദ്രൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി രാഹുൽ രാജ്, ധർമ്മസേന കോർഡിനേറ്റർ വിജിൻ രാജ്, യൂണിയൻ സൈബർസേന ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ, വൈദിക യോഗം യൂണിയൻ കൺവീനർ ജയദേവൻ, ശാഖാ വനിതാസംഘം പ്രസിഡന്റ് മിനി സുരേന്ദ്രൻ, ശാഖാ വനിതാസംഘം സെക്രട്ടറി സിന്ധു സുരേഷ്, വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്മാരായ കലേഷ്, രാജേഷ്‌കുമാ, ശാഖാ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അപ്പു.കെ.പ്രസന്നൻ, ശാഖാ യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി അമൽ പ്രഭ, ബാലജനയോഗം പ്രസിഡന്റ് നവമി മോഹൻ, ബാലജനയോഗം സെക്രട്ടറി അമൃത വിനോദ് എന്നിവർ സംസാരിച്ചു. യൂണിയൻ അഡ്.കമ്മിറ്റിയംഗം മോഹനൻ ബുധനൂർ സ്വാഗതവും ശാഖാ സെക്രട്ടറി പി.ജെ.പ്രഭ കൃതജ്ഞതയും പറഞ്ഞു.