 
മല്ലപ്പള്ളി: കല്ലൂപ്പാറ പഞ്ചായത്ത് രണ്ടാം വാർഡിൽ കാഞ്ഞിരത്തിങ്കൽ രാജപ്പന്റെ മുറ്റത്ത് നിന്നും മൂർഖനെ പിടികൂടി. രാത്രി എട്ടിനായിരുന്നു സംഭവം. റാന്നി ഫോറസ്റ്റ് ഓഫീസറുടെ നിർദ്ദേശ പ്രകാരം പാമ്പു പിടിത്തത്തിൽ പരിശീലനം ലഭിച്ച ചെങ്ങന്നൂർ സ്വദേശി സാം ജോൺ എത്തി മൂർഖനെ പിടികൂടി വനം വകുപ്പിന് കൈമാറി.
.