ഇലവുംതിട്ട : തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിന് മുന്നിൽ സാംസ്‌കാരിക വകുപ്പ് ദശലക്ഷങ്ങൾ മുടക്കി സിമിന്റിൽ തീർത്ത ബീഭത്സമായ നഗ്‌ന സ്ത്രീരൂപം ആശാന്റെ നായികാ സങ്കല്പത്തെ ഒന്നാകെ അട്ടിമറിക്കുന്ന ക്രൂരമായ ചരിത്ര നിഷേധമാണെന്നും ആശാന്റെ പ്രതിഭയേയും വ്യക്തിസ്വരൂപത്തേയും തമസ്‌കരിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഈ ശില്പ വൈകൃതം നീക്കം ചെയ്യണമെന്നും

എസ്.എൻ.ഡി.പിയോഗം 76 ാം ശാഖയുടെ വിശേഷാൽ പൊതുയോഗം ആവശ്യപ്പെട്ടു.

നിർമ്മിതി പൊളിച്ചു മാറ്റണമെന്ന് മുഖ്യമന്ത്രിയോടും സാംസ്‌കാരിക വകുപ്പു മന്ത്രിയോടും ആവശ്യപ്പെടുന്ന പ്രമേയവും പാസാക്കി.