മല്ലപ്പള്ളി : എഴുമറ്റൂർ മേലേൽ വർഷ ഭവനിൽ വിഷ്ണുഗോപാലിന്റെ വീട്ടിലെ പശുവിന്റെ ഒറ്റപ്രസവത്തിൽ ഇരട്ടമൂരിക്കിടാങ്ങൾ. പ്രവാസിയായ മകൻ വിഷ്ണു കൊവിഡ് കാരണം വിദേശത്തെ ജോലി നഷ്‍ടപ്പെട്ട് ഒരു വർഷം മുമ്പാണ് പശു വളർത്തൽ ആരംഭിച്ചത്. പിന്നീട് ഉപജീവനം പശുവ‍ളർത്തലായി. ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഒരു പശുവിൽ തുടങ്ങി ഇപ്പോൾ എട്ട് ഉരുക്കളാണ് വിഷ്ണുവിന് ഉള്ളത്. അച്ഛനും കർഷകനാണ്.