 
പത്തനംതിട്ട : ഒരുവർഷത്തോളം 10 വയസുകാരിയെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ 72 കാരൻ റിമാൻഡിലായി. വെച്ചൂച്ചിറ ചേത്തക്കൽ കാക്കാരിക്കൽ വീട്ടിൽ സൈമൺ (72) ആണ് വെച്ചൂച്ചിറ പൊലീസിന്റെ പിടിയിലായത്. ചൈൽഡ് ലൈനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലെ ആശാ ഗോപാലകൃഷ്ണൻ കുട്ടിയുടെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തി. എസ്.ഐ സണ്ണിക്കുട്ടിയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരം പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.