റാന്നി : കൂടുതൽ സർവീസുകൾ ആരംഭിച്ച് ജനങ്ങളുടെ യാത്രാക്ലേശത്തിന് അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് (ബി.എം.എസ്) സംസ്ഥാന സെക്രട്ടറി കെ.എൽ. യമുനാദേവി ആവശ്യപ്പെട്ടു. എംപ്ലോയീസ് സംഘ് റാന്നി യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. യൂണിറ്റ് പ്രസിഡന്റ് എം.ജി മഹേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി. അശോക് കുമാർ, ജില്ലാ സെക്രട്ടറി എം.കെ പ്രമോദ്, ആർ. വിനോദ് കുമാർ, എസ്.കെ പ്രേംലാൽ, എം.ജി. മനുകുമാർ, പി.ജി മഹേഷ്, ഇ.ആർ. ബിജുകുമാർ, എസ്. ഷാജി എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് - എം.ജി. മഹേഷ് , വൈസ് പ്രസിഡന്റുമാർ- എം.ഡി മനുകുമാർ, വർഗീസ് എബ്രാഹം ,എം.എസ് രാജു , സെക്രട്ടറി - പി.ജി . മഹേഷ് , ജോ. സെക്രട്ടറിമാർ -എം.എസ് രതി, ജി. ഉദയകുമാർ , ഖജാൻജി- അരുൺ സുരേന്ദ്രൻ , വനിതാ കോ - ഓർഡിനേറ്റർ -എ. ഗീത എന്നിവരെ തിരഞ്ഞെടുത്തു. ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു. സർവീസിൽ നിന്നു വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.