ചെങ്ങന്നൂർ: ചെറിയനാട് വീടിന്റെ വരാന്തയിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ രാത്രിയിൽ തീയിട്ട നിലയിൽ. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തീ വീട്ടിലേക്കു പടരാനുള്ള സാഹചര്യം നാട്ടുകാരുടെ ഇടപ്പെടലിലെ തുടർന്ന് ഒഴിവായി. ചെറിയനാട് മൂന്നാം വാർഡിൽ സുധാകരന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഗീതയും രണ്ടു പെൺമക്കളുമാണ് സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. സ്‌കൂട്ടർ പൂർണമായും കത്തിനശിച്ചു. തീ പടർന്നു വീട്ടിലാകെ പുക നിറഞ്ഞ നിലയിലായിരുന്നു. നേരത്തെ വീടിന്റെ കുളിമുറിക്കു സമീപം മൊബൈലിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിനു അയൽവാസിയായ യുവാവിനെതിരെ കേസെടുത്തിരുന്നു. സംഭവം ഇതിന് കാരണമാണോയെന്നു പരിശോധിച്ചു വരുന്നതായി ചെങ്ങന്നൂർ പൊലീസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചു.