 
പന്തളം: പന്തളം എൻ.എസ്.എസ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിലും വിവിധ മത്സരങ്ങളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എൻഡോവ്‌മെന്റുകൾ നല്കി അനുമോദിച്ചു. എൻ.എസ്.എസ് ഡയറക്ടർബോർഡംഗവും പന്തളം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എ ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.ആർ. ഗീതാദേവി, പ്രഥമാദ്ധ്യാപിക കെ.ശ്രീലത, പി.ടി.എ വൈസ് പ്രസിഡന്റ് ഹരികുമാർ, അദ്ധ്യാപകൻ സുനിൽ കുമാർജി, സ്റ്റാഫ് പ്രതിനിധി വി.കെ.സതീഷ്, സ്റ്റാഫ് സെക്രട്ടറി കെ.ആർ.സുധാദേവി എന്നിവർ സംസാരിച്ചു.