sammelanam
എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻതല സി.കേശവൻ മേഖലാ സമ്മേളനം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻതല സി.കേശവൻ മേഖലാ സമ്മേളനം നെടുമ്പ്രം ശാഖാ ഓഡിറ്റോറിയത്തിൽ നടത്തി. തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി ബിജു, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ്‌കുമാർ ആർ, പ്രസന്നകുമാർ, മനോജ് ഗോപാൽ, സരസൻ റ്റി.ജെ, അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ. രവി, കെ.എൻ. രവീന്ദ്രൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭ ശശിധരൻ, ശാഖാ സെക്രട്ടറി ശിവൻ മഠത്തിൽ, വൈസ് പ്രസിഡന്റ് സജി ആഴാത്തേരിൽ എന്നിവർ പ്രസംഗിച്ചു. ഗുരുദേവ ദർശനവും സംഘടനയും എന്ന വിഷയത്തിൽ യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് കോട്ടയം ക്ലാസെടുത്തു.