navami-
നവമി ജിജേഷ്

കോന്നി: അറിവിന്റെ നവമി അടുത്ത അദ്ധ്യയന വർഷം കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിലേക്ക്. പൊതുവിഞ്ജാനത്തിലെ ഓർമ്മ ശക്തിയിൽ ആരെയും അത്ഭുതപ്പെടുത്തുന്ന നവമി ജിജേഷ് ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്, കലാം വേൾഡ് റെക്കോർഡ്, ഇന്റർനാഷണൽ റെക്കോർഡ് എന്നിവയിൽ ഇടം നേടിയിട്ടുണ്ട്.വി. കോട്ടയം പുഷ്പമംഗലത്ത്, ജിജേഷ്.പി.ആറിന്റെയും, അഞ്ചുവിന്റെയും മകളാണ്. സഹോദരി കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി നിവേദ്യയുടെ ഓൺലൈൻ ക്ലാസുകൾ കേട്ട് നവമി ജനറൽനോളജിൽ അറിവ് നേടുന്നത് കണ്ടാണ് മാതാപിതാക്കൾ നാലാം വയസിൽ കുട്ടിയുടെ കഴിവുകൾ തിരിച്ചറിയുന്നത്. ഓൺലൈൻ ക്‌ളാസുകളിലെ വിദ്യാർത്ഥികളുടെ പ്രസംഗങ്ങൾ കേട്ട് അതുപോലെ പ്രസംഗിക്കുന്നതും പതിവായിരുന്നു. രാജ്യത്തെ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും, സംസ്ഥാന മുഖ്യമന്ത്രിമാരുടെ പേരുകളും, സ്വാതന്ത്ര്യ സമരസേനാനികളുടെയും, കവികളുടെയും പേരുകളും, ഭൂഖണ്ഡങ്ങളുമായി ബന്ധപ്പെട്ടവിവരങ്ങളും നവമി കൃത്യമായി പറയും. കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിൽ എൽ.കെജി. ക്ലാസിലാണ് പ്രവേശനം നേടുന്നത്.