കോന്നി: കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം ഏപ്രിൽ ഒന്നിന് കൊടിയേറി എട്ടിന് സമാപിക്കും.ഒന്നിന് രാത്രി 7 ന് തന്ത്രി കുളക്കട താമരശേരി നമ്പിമഠത്തിൽ രമേശ് ഭാനു ഭാനു പണ്ടാരത്തിൽ കൊടിയേറ്റ് നിർവഹിക്കും.ഒന്നിന് രാവിലെ 10 ന് സർപ്പക്കാവിൽ നൂറുംപാലും. രാത്രി 7.30ന് ഡബിൾ തായമ്പകയും 7 .45 ന് ശ്രീഭൂതബലിയും നടക്കും. രണ്ടിന് 7 .30 ന് ശ്രീഭൂതബലി, 9.30 ന് കലശപൂജ, 11 ന് ഉത്സവബലി. മൂന്നിന് 7 ന് പുഷ്പാഭിഷേകം, 8 .30 ന് മേജർസെറ്റ് കഥകളി. നാലിന് 7. 30 ന് കളമെഴുത്തും പാട്ടും, 8 ന് കാക്കരശിനാടകം. അഞ്ചിന് 7. 30 ന് ശ്രീഭൂതബലി, 9.30 ന് കലശപൂജ, 12.30 ന് ഉത്സവബലിദർശനം, 7 . 30 ന് ശ്രീഭൂതബലി എഴുന്നെള്ളത്ത്, കളമെഴുത്തും പാട്ടും, 8 ന് നൃത്താഞ്ജലി, 9 ന് ഗാനമേള. ആറിന് 11 ന് പഞ്ചാരിമേളം, 3 ന് കെട്ടുകാഴ്ച, 3,30 ന് വിളക്കെഴുന്നെള്ളത്ത് ,4 . 30 ന് ചുറ്റുവിളക്ക്, 5.30 ന് ആകാശദീപക്കാഴ്ച, 7.30 ന് സേവ, 9.30 ന് സംഗീതസദസ്. ഏഴിന് 10.30 ന് മേജർസെറ്റ് പഞ്ചാരിമേളം, 12 ന് പള്ളിവേട്ട പുറപ്പാട്, 1 ന് പള്ളിവേട്ട വരവ്, എട്ടിന് 10 ന് ആറാട്ടുബലി, കൊടിയിറക്ക്, 10. 30 ന് ഗജവീരന്മാർക്ക് സ്വീകരണം, 11 ന് ആനയൂട്ട്, 4 ന് ആറാട്ട് ഘോഷയാത്ര, 6 ന് നാദസ്വര കച്ചേരി, 7 ന് ആറാട്ട് വരവ്, സേവ, വലിയകാണിക്ക, അൻപൊലി, 10. 30 ന് ഗാനമേള.