kpms
കെ. പി. എം. എസ്. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനമായ മലബാർ സംഗമത്തിന്റെ പ്രചാരണാർത്ഥം കോന്നി താലൂക്ക് യൂണിയൻ സംഘടിപ്പിച്ച സുവർണ്ണഗാഥ സാംസ്കാരിക സദസ് കലഞ്ഞൂരിൽ ജില്ലാ പഞ്ചായത്ത്‌ അംഗം വി. ടി. അജോമോൻ ഉദ്ഘാടനം ചെയ്യുന്നു

കോന്നി: കെ.പി.എം.എസ്. സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനമായ മലബാർ സംഗമത്തിന്റെ പ്രചാരണാർത്ഥം കോന്നി താലൂക്ക് യൂണിയൻ സംഘടിപ്പിച്ച സുവർണഗാഥ സാംസ്കാരിക സദസ് കലഞ്ഞൂരിൽ ജില്ലാ പഞ്ചായത്ത്‌ അംഗം വി. ടി. അജോമോൻ ഉദ്ഘാടനം ചെയ്തു. കോന്നി താലൂക്ക് യൂണിയൻ പ്രസിഡന്റ് ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി. കെ. രാജൻ മുഖ്യ പ്രഭാഷണം നടത്തി. കലഞ്ഞൂർ പഞ്ചായത്ത്‌ പ്രസിഡന്റ് പുഷ്പവല്ലി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുജ അനിൽ, പഞ്ചായത്ത്‌ അംഗങ്ങളായ രമ സുരേഷ്, സിന്ധു സുദർശൻ, യൂണിയൻ സെക്രട്ടറി അജയൻ വള്ളിക്കോട്, ഖജാൻജി മനീഷ് പാലമല എന്നിവർ സംസാരിച്ചു.