strike-
പൊതുപണിമുടക്കിനോടനുബന്ധിച്ചു സംയുക്ത ട്രേഡ് യുണിയന്റെ നേതൃത്വത്തിൽ കോന്നിയിൽ നടന്ന യോഗം സി.ഐ.ടി.യു സംസ്ഥാന കമ്മറ്റി അംഗം മലയാലപ്പുഴ മോഹനൻ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി : പൊതുപണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കോന്നിയിൽ പ്രകടനവും യോഗവും നടന്നു. സി. ഐ, ടി. യു. സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹൻ ഉദ്ഘാടനം ചെയ്തു. ഐ. എൻ. ടി. യു. സി. ജില്ലാ സെക്രട്ടറി മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. എം. എസ് .ഗോപിനാഥൻ, ജി, ബിനുകുമാർ, ആർ.ഗോവിന്ദ്, കെ. രാജേഷ്, കെ. പി. ശിവദാസ്, സന്തോഷ് പി. മാമൻ തുടങ്ങിയവർ പ്രസംഗിച്ചു.