seva
സേവാഭാരതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം മാധ്യമ പ്രവർത്തകൻ എസ്.ഡി. വേണുകുമാർ നിർവ്വഹിക്കുന്നു.

തിരുവൻവണ്ടൂർ: സേവാഭാരതിയുടെ നേതൃത്വത്തിൽ നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി ജനസേവന കേന്ദ്രം (കോമൺസർവീസ് സെന്റർ) പ്രവർത്തനമാരംഭിച്ചു. എസ്.ഡി വേണുകുമാർ ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡന്റ് കെ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് വിഭാഗ് കാര്യവാഹ് ഒ.കെ അനിൽകുമാർ, സേവാഭാരതി സംഘടനാ സെക്രട്ടറി ജയകൃഷ്ണൻ, സെക്രട്ടറി എസ്.ശ്രീജിത്ത്, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ നായർ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സജു ഇടക്കല്ലിൽ, നിഷ ബിനു, ശ്രീവിദ്യ സുരേഷ്, ബ്ലോക്ക് അംഗം രശ്മി സുഭാഷ്, ഐ.ടി കോ-ഓർഡിനേറ്റർ സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചുവരുന്ന ആർ .ബിനു, ടി.ഡി രാജീവ്, സുരേഷ് കുമാർ, അജിത് കുമാർ എന്നിവരെ ആദരിച്ചു.