solar
തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് കണ്ടത്തിൽപ്പടി ജംഗ്ഷനിൽ സ്ഥാപിച്ച സോളാർ ലൈറ്റിന്റെ ഉദ്ഘാടനം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. ഗോപി നിർവ്വഹിക്കുന്നു.

തിരുവൻവണ്ടൂർ: ഫെഡറൽ ബാങ്ക് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് തിരുവൻവണ്ടൂർ പഞ്ചായത്ത് അഞ്ചാം വാർഡ് കണ്ടത്തിൽപ്പടി ജംഗ്ഷനിൽ സ്ഥാപിച്ച സോളാർ ലൈറ്റിന്റെ ഉദ്ഘാടനം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. ഗോപി നിർവഹിച്ചു. ചടങ്ങിൽ ഫെഡറൽ ബാങ്ക് റീജണൽ മാനേജർ തോമസ് വി.കുര്യാക്കോസ്, ബ്രാഞ്ച് മാനേജർ രഞ്ജിത്ത് തോമസ് ജോർജ്, അസിസ്റ്റന്റ് മാനേജർ രാഹുൽ ആർ.എം , വാർഡ് അംഗം സജു ഇടക്കല്ലിൽ എന്നിവർ സംസാരിച്ചു.