അടൂർ: കേരള പ്രൈമറി ഹെഡ് മാസ്സ്റ്റേഴ്സ് ഫ്രണ്ട് അടൂർ ഉപജില്ലാ വാർഷികവും പഠന സെമിനാറും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സാലു പതാലിൽ അദ്ധ്യക്ഷത വഹിച്ചു. ഷാജി വി.മാത്യു, ജേക്കബ് ജോൺ , കൂര്യൻ ഉമ്മൻ, ലിജി സൂസൺ ജോൺ ,കെ.ജി ജോൺസൺ, ഗായത്രി ദേവി, കവിതാ മുരളി, എസ്.ആശ, സ്റ്റെല്ലാമ്മ എന്നിവർ സംസാരിച്ചു.