prakadanam
സംയുക്തട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രകടനം

ചെങ്ങന്നൂർ: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലുള്ള ദ്വിദിന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ പ്രകടനവും പൊതു സമ്മേളനവും നടത്തി. ചെങ്ങന്നൂരിൽ നടന്ന പ്രകടനവും പൊതുസമ്മേളനവും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സുനിതാ കുര്യൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. മുളക്കുഴ പഞ്ചായത്ത് ജംഗ്ഷനിൽ നടന്ന പ്രകടനവും സമ്മേളനവും കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എ.ആർ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വെണ്മണി കല്യാത്രയിൽ ജയിംസ് ശമുവേൽ ഉദ്ഘാടനം ചെയ്തു. മനോജ് കിണാറ്റിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവൻവണ്ടൂർ കല്ലിശേരിയിൽ ഡോ.ദീപു ദിവാകർ ഉദ്ഘാടനം ചെയ്തു.മുരളീധരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ആലാ കനാൽ ജംഗ്ഷനിൽ ഏരിയാ സെക്രട്ടറി എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.സന്തോഷ് കൊച്ചു കണ്ണാട്ട് അദ്ധ്യക്ഷത വഹിച്ചു.ചെറിയനാട് കൊല്ലകടവിൽ സി.എച്ച് അസീസ് ഉദ്ഘാടനം ചെയ്തു. ഷഫീക്ക് കൊല്ലകടവ് അദ്ധ്യക്ഷത വഹിച്ചു.