cgnr
സംയുക്ത ട്രേഡ് യൂണിയൻ ആഹ്വനം ചെയ്ത പണിമുടക്കിനോടനുബന്ധിച്ച് തിരക്കൊഴിഞ്ഞ ചെങ്ങന്നൂർ നഗരം

ചെങ്ങന്നൂർ: സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് ചെങ്ങന്നൂരിൽ പൊതുഗതാഗതം സ്തംഭിച്ചു. ചെങ്ങന്നൂരിൽ കെ.എസ്. ആർ. ടി.സി. സർവീസ് നടത്തിയില്ല. ബി.എം.എസ്. അടക്കമുള്ള തൊഴിലാളി യൂണിയനുകളിലെ 21ജീവനക്കാർ ജോലിക്ക് ഹാജരായിരുന്നു. നഗരത്തിൽ കടകൾ പൂർണമായും അടഞ്ഞു കിടന്നു. ഹോട്ടലുകളും പ്രവർത്തിച്ചില്ല. മെഡിക്കൽ സ്റ്റോറുകൾ തുറന്നു പ്രവർത്തിച്ചു. ഇരുചക്രവഹാനങ്ങളും മുച്ചക്രവാഹനങ്ങളും നിരത്തിൽ ഇറങ്ങി. വിവാഹം, എയർപോർട്ട്, ആശുപത്രി എന്നിവിടങ്ങളിലേക്കും തടസമില്ലാതെ സഞ്ചരിക്കാൻ കഴിഞ്ഞു. നഗരത്തിലെ പമ്പുകൾ അടഞ്ഞു കിടന്നത് അടിയന്തര ആവശ്യങ്ങൾക്കു പുറത്തിറങ്ങിയവരെ ബാധിച്ചു. ഗ്രാമപ്രദേശങ്ങളിൽ ചെറുകിട ഹോട്ടലുകളും കടകളും തുറന്നു പ്രവർത്തിച്ചു. ഹർത്താൽ ആദ്യ ദിനം സമാധാനപരമായിരുന്നു.