sreekuttan

പത്തനംതിട്ട: ബൈക്കും വാനും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാറിനെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന ഒമ്നിവാനുമായി ഇടിക്കുകയായിരുന്നു.ഇന്നലെ രാവിലെ 8.30 ന് കുമ്പനാട് ജംഗ്ഷനിലായിരുന്നു അപകടം. ഇലന്തൂർ കൈമോണിമണ്ണിൽ ഷാജിയുടെയും കുഞ്ഞുമോളുടെയും മകൻ കലേഷ് (23), ഇലന്തൂർ ഇടപ്പരിയാരം ചെമ്പിനേത്ത് മേൽമുറിയിൽ ബാബുവിന്റെയും ഷിബയുടെയും മകൻ നിമേഷ് (ശ്രീക്കുട്ടൻ17) എന്നിവരാണ് മരിച്ചത്.

ഓതറയിലുള്ള സോളാർ ലൈറ്റ് സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും . കലേഷാണ് ബൈക്ക് ഓടിച്ചത്. മ ബൈക്ക് പൂർണമായും തകർന്നു. ബ്രേക്കിട്ട കാർ എതിർദിശയിലേക്ക് തിരിഞ്ഞാണ് നിന്നത്. കാറിന്റെ മുൻഭാഗം പൂർണമായി തകരുകയും ഇടതുവശത്തെ മുൻസീറ്റ് ഇളകിപ്പോവുകയും ചെയ്തു. തെറിച്ചുവീണ ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജേഷാണ് കലേഷിന്റെ സഹോദരൻ. നിമേഷിന്റെ സഹോദരി സുരഭി.

വാനിലുണ്ടായിരുന്ന പുല്ലാട് കുറവൻകുഴി വള്ളിപറമ്പിൽ ശാന്തമ്മ (70) , ചെറുമകൻ സജയൻ (29) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും പുഷ്പഗിരി ആശുപത്രിയിലേക്ക് പോവുകയായിരുന്നു.