eye

പ​ന്തളം: തോട്ടക്കോണം ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.പി.സി യൂണിറ്റ് , ചെങ്ങന്നൂർ ഉമ്മൻസ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. നേത്ര സംരക്ഷണത്തെക്കുറിച്ചും നേത്ര പരിപാലനത്തിനായി പിന്തുടരേണ്ട വ്യായാമങ്ങളുൾപ്പെടെ ആരോഗ്യ കരമായ ജീവിതശൈലികളെക്കുറിച്ചും ക്ലാസുകൾ നടന്നു. പ്രിൻസിപ്പൽ ഡോ.മായ.എൽ, പി.ടി.എ പ്രസിഡന്റ്​ ബാബു, സി.പി.ഒമാരായ ഗീത, മോത്തിമോൾ, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.