പ​ന്തളം: യു.ഡി.ഫ് എംപിമാരെ തല്ലിച്ചതച്ച ഡൽഹി പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് പന്തളം കോൺഗ്രസ്​ കമ്മിറ്റി പ്രധിഷേധ റാലി സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഡി.എൻ തൃദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ വാഹിദ്, വേണുകുമാരൻ നായർ, മഞ്ജുവിശ്വനാഥ്, ജി അനിൽകുമാർ,നൗഷാദ് റാവുത്തർ, കെ.ആർ വിജയകുമാർ,സുനിതവേണു,സോളമൻ വരവുകാലയിൽ, കെ .എൻ.രാജൻ,പി.പി ജോൺ, അലക്‌സാണ്ടർ ബിജുമങ്ങാരം,ബൈജുമുകുടിയിൽ, ശാന്ത, രാജുമുടിയൂർക്കോണം, നൗഫൽ,പങ്കജാക്ഷൻ നായർ എന്നിവർ സംസാരിച്ചു.