prakadanam-
സംയുക്ത ട്രേഡ് യൂണിയനുകൾ റാന്നിയിൽ നടത്തിയ പ്രകടനം

റാന്നി : സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി റാന്നിയിൽ നടത്തിയ പ്രകടനവും ധർണയും ഓയിൽപാം കോർപ്പറേഷൻ ഡയറക്ടർ എം.വി.വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കെ.കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി .സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആർ പ്രസാദ്, എ.ജി.ആനന്ദൻ പിള്ള , ടി .സി .തോമസ്, ബാബുരാജ്, എ. ജി. ഗോപകുമാർ , പാപ്പച്ചൻ കൊച്ചു മേപുറത്ത്, ജോർജ് ഫിലിപ്പ്, നിസാംകുട്ടി, ബോബി കാക്കാനപള്ളി, ലിജോ തോമസ്, ആലിച്ചൻ ആറൊന്നിൽ , മോനായി പുന്നൂസ്, അജയൻ എസ്. പണിക്കർ എന്നിവർ സംസാരിച്ചു.