 
തിരുവല്ല: സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്ക് തിരുവല്ലയിൽ പൂർണം. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ടാക്‌സികളും നിരത്തിലിറങ്ങിയില്ല. കുരിശുകവലയിൽ തുറന്നു പ്രവർത്തിച്ച ബാങ്ക് സമരാനുകൂലികൾ അടപ്പിച്ചു. ഹർത്താലിന്റെ പ്രതീതിയായിരുന്നു. ട്രേഡ് യൂണിയൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. സി.ഐ.ടി.യു ജില്ലാ ട്രഷറാർ അഡ്വ.ആർ.സനൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി അദ്ധ്യക്ഷത വഹിച്ചു.ട്രേഡ് യൂണിയൻ നേതാക്കളായ അഡ്വ.ഫ്രാൻസിസ് വി.ആന്റണി, അഡ്വ.പ്രകാശ് ബാബു, അഡ്വ.കെ.ജി.രതീഷ് കുമാർ, അഡ്വ.പി.ജി പ്രസന്നകുമാർ, രാധാമണി, രാജീവ്, മധുസൂദനൻ പിള്ള, അഡ്വ.വി.ആർ.സുധീഷ്, ഒ.വിശ്വംഭരൻ, അജി മഞ്ഞാടി,ശ്രീകാന്ത് ജി എന്നിവർ സംസാരിച്ചു. പണിമുടക്ക് സമരകേന്ദ്രത്തിൽ തൊഴിലാളി കുടുംബാംഗം അൻസു മേരി സജിയുടെ യോഗാഭ്യാസ പ്രകടനവും നടന്നു.