biriyani
അങ്ങാടിക്കൽ തെക്ക് ഡി.വൈ.എഫ്. ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ബിരിയാണി വയ്ക്കുന്നു.

പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഫണ്ട് ശേഖരണാർത്ഥം കൊടുമൺ അങ്ങാടിക്കൽ മേഖലയിൽ പ്രവർത്തകർ ബിരിയാണി ഉണ്ടാക്കി വീടുകളിൽ എത്തിച്ചു. കെ. കെ. ബാബു സേനപ്പണിക്കർ, ജില്ലാ പഞ്ചായത്ത് അംഗം ബീനാപ്രഭ, എൽ.സി സെക്രട്ടറി കെ. കെ. അശോക് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, എം. ആർ. എസ് ഉണ്ണിത്താൻ, ഡി. രാജാറാവു, വി. ശശിധരൻ, ഷിബു കൊറ്റംകുന്ന്, സൂര്യ മണ്ണമ്പുഴ എന്നിവർ നേതൃത്വം നൽകി.