 
ഏനാത്ത്: എം.സി റോഡരികിൽ സ്കൂട്ടർ നിറുത്തി സംസാരിച്ചു നിൽക്കുമ്പോൾ നിയന്ത്രണംവിട്ട കാറിടിച്ച് യുവതി മരിച്ചു. കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതിൽ രാജേഷിന്റെ ഭാര്യ സിംലി(36) ആണ് മരിച്ചത്. ഭർത്താവ് രാജേഷ്(38)-നെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.സി റോഡിൽ പുതുശേരി ഭാഗത്ത് ഇന്നലെ 3.30നാണ് സംഭവം. കൊട്ടാരക്കര ഭാഗത്തു നിന്നുവന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ സംരക്ഷണ വേലി തകർത്ത് ദമ്പതികളെ ഇടിക്കുകയായിരന്നു. അമിത വേഗതയിലായിരുന്നു വാഹനമെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹം അടൂർ ഗവ.ജനറൽ ആശുപത്രി മോർച്ചറിയിൽ .ചൂരക്കോട് കളത്തട്ടു ജംഗ്ഷനു സമീപം വാടകയ്ക്ക് താമസിക്കുകയാണ് സിംലിയും കുടുംബവും. മക്കൾ: റെയ്സർ രാജേഷ്,റിയാ രാജേഷ്.