തിരുവല്ല: ഓതറ പുതുക്കുളങ്ങര വലിയ പടയണിയിൽ കോലം എഴുതിത്തുള്ളുന്ന 10 പടയണി രാവുകൾക്ക് നാളെ എട്ടിന് തുടക്കമാകും. 28ദിവസം ദൈർഘ്യമുള്ള പടയണിയിൽ 18 ദിവസത്തെ ചൂട്ടുപടയണിക്കുശേഷം അവസാനത്തെ 10 ദിവസമാണ് വഴിപാട് കോലങ്ങളുടെ സമർപ്പണം ഉൾപ്പെടെ വലിയ പടയണി നടക്കുന്നത്. ചൂട്ടുപടയണി 29ന് രാത്രി സമാപിക്കും. നാളെ രാത്രി വെറ്റപുകയില സമർപ്പണത്തിന് ശേഷം രാത്രി 10ന് തൻകരവരവ്, തപ്പ് കൊട്ട്, കാപ്പൊലി, ഏറ്റുകാപ്പൊലി, പുലവൃത്തം, നിരത്തിത്തുള്ളൽ എന്നിവയുൾപ്പെടെ പഞ്ചകോലങ്ങളുടെ സമർപ്പണവും നടക്കും. തുടർന്നുള്ള 10 ദിവസങ്ങളിലും വഴിപാട് കോലങ്ങളുടെ സമർപ്പണമാണ്. ഏപ്രിൽ 8ന് തിരുനാവാതിര നാളിലാണ് വലിയ പടയണിയുടെ സമാപനം. തിരുവാതിര ഉത്സവത്തിന്റെ ഭാ​ഗമായി 10ന് സോപാന സം​ഗീതം, 11ന് ശ്രീഭൂതബലി, എഴുന്നെള്ളത്ത്, 4ന് കാഴ്ചശ്രീബലി എഴുന്നെള്ളത്ത്, 4.30ന് തിരുവാതിരകളി, 6ന് കാളകെട്ട് ഘോഷയാത്ര, 7ന് വേലകളി, 10ന് കേളി, 10.30ന് വിളക്കിനെഴുന്നെള്ളത്ത്, 12 മുതൽ പടയണി, 9ന് പുലർച്ചെ 4.30നാണ് 1001 പാളയിൽ തീർത്ത മഹാഭൈരവിക്കോലം എഴുന്നെള്ളത്ത്.