ഇ​ല​വും​തി​ട്ട : എസ്.എൻ.ഡി.പി യോഗം ഇ​ല​വും​തി​ട്ട 76-​ാം ന​മ്പർ ശാ​ഖ​യു​ടെ വി​ശേ​ഷാൽ പൊ​തു​യോ​ഗം പ്ര​സി​ഡന്റ് കെ .ജി.സു​രേ​ന്ദ്ര​ന്റെ അ​ദ്ധ്യ​ക്ഷ​ത​യിൽ കൂ​ടി . സെ​ക്ര​ട്ട​റി വി. പ്ര​മ​ജ​കു​മാർ അ​വ​ത​രി​പ്പി​ച്ച ബ​ഡ്​ജ​റ്റ് പാ​സാ​ക്കി. ശാ​ഖ​യി​ലെ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ 19 കു​ട്ടി​കൾ​ക്ക് എൻ​ഡോ​വ്​മെന്റു​ക​ളും, 3 പേർ​ക്ക് ചി​കി​ത്സാ​സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്തു.
വ​യ​ലി​നിൽ ഏ​ഷ്യാ​ബു​ക്ക് ഒഫ്​ റെ​ക്കോ​ഡിൽ ഇ​ടം നേ​ടി​യ ശാ​ഖ​യി​ലെ ആ​ദി​ത്യ​ദേ​വി​നെ അ​ഭി​ന​ന്ദി​ച്ചു. . യൂ​ണി​യൻ ക​മ്മിറ്റി മെ​മ്പർ പി.ശ്രീ​കു​മാർ സം​സാ​രി​ച്ചു. ശാ​ഖാ വൈ​സ്​പ്ര​സി​ഡന്റ് ലീ​ലാ​ചെ​ല്ല​പ്പൻ ന​ന്ദി​ പ​റ​ഞ്ഞു.