 
പത്തനംതിട്ട: അരങ്ങുകളിൽ നാടകക്കാർ ഒച്ചയുണ്ടാക്കുന്നത് മനുഷ്യന് വേണ്ടിയാണെന്നും അതില്ലാതാക്കാനുള്ള ശ്രമങ്ങളെ അരങ്ങിലൂടെത്തന്നെ ചെറുത്തുതോൽപ്പിക്കുമെന്നും നാടക് ജില്ലാ പ്രസിഡന്റ് നാടകക്കാരൻ മനോജ് സുനി പറഞ്ഞു. നാടക് പത്തനംതിട്ടയും തുമ്പമൺ രചന ആർട്ട്‌സും ചേർന്നു നടത്തിയ ലോക നാടക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രചന പ്രസിഡന്റ് കെ.സതീഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ നാടക് കാർഡ് വിതരണം ജില്ലാ സെക്രട്ടറി പ്രിയരാജ് ഭരതൻ കവി വാഴമുട്ടം മോഹനന് നൽകി നിർവഹിച്ചു. ആർട്ടിസ്റ്റ് കേശവൻ പുരസ്‌കാര ജേതാവ് തോമ്പിൽ രാജശേഖരനേയും നാടക പ്രവർത്തകൻ കെ.പി.എ. സി സജിയെയും എ. ഗോകുലേന്ദ്രൻ ആദരിച്ചു. പ്രിയതാരതീഷ്, ഫെബി തുമ്പമൺ , മഞ്ചുനാഥ് നാരായൺ , കെ.എസ് ബിനു എന്നിവർ സംസാരിച്ചു. തുടർന്ന് അജയൻ ഉദയൻ അവതരിപ്പിച്ച ക്ലൗൺ ഡ്രാമ, വജ്രജൂബലി ഫേലോഷിപ്പ് ജേതാവ് മനീഷ് വി.ജി., ജിഷ്ണു ശാസ്താംകോട്ട, നിഖിൽ ചെന്നീർക്കര, കെ.എസ്.സുജിത്ത്, വിനു അട്ടച്ചാക്കൽ എന്നിവർ അവതരിപ്പിച്ച പാട്ടുറവ എന്നിവയും നടന്നു.