പത്തനംതിട്ട : നഗരസഭ 32-ാം വാർഡിലെ നന്നുവക്കാട് - കുന്നത്തുപടി പടിഞ്ഞാറ്റേതിൽ റോഡ് സഞ്ചാര യോഗ്യമാക്കി. പുൽപ്ര റോഡിനെയും ഓതറ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. വീതി കുറഞ്ഞ നടവഴിയായിരുന്ന ഈ ഭാഗത്ത് വീതിയിൽ റോഡ് വേണമെന്നത് പ്രദേശവാസികളുടെ ആവശ്യമായിരുന്നു. കഴിഞ്ഞ ടേമിൽ വാർഡ് കൗൺസിലറായിരുന്ന കെ. ജാസിംകുട്ടി അഞ്ച് ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നിർമ്മാണം തുടങ്ങിയത്. ഇപ്പോൾ കൗൺസിലറായിരിക്കുന്ന ആനി സജി നാലുലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. സ്വകാര്യ വ്യക്തികൾ സൗജന്യമായി വസ്തുവും വിട്ടു നൽകി. റോഡിന് സംരക്ഷണഭിത്തികെട്ടുകയും പൂർണമായും കോൺക്രീറ്റ് ചെയ്യുകയും ചെയ്തു. ഭിന്നശേഷിക്കാർ ഉൾപ്പെടെ ഇവിടെ താമസമുണ്ട്. നിരവധി ആളുകൾക്ക് ഈ റോഡ് പ്രയോജനം ചെയ്യും. റോഡിന്റെ ഉദ്ഘാടനം നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജാസിം കുട്ടി നിർവഹിച്ചു. വാർഡ് കൗൺസിലർ ആനി സജി അദ്ധ്യക്ഷത വഹിച്ചു. പി.കെ ജോസഫ് , ജയിംസ് മാത്യു, ജോസ് മാത്യു, പി.എം ബാബു, വർഗീസ് ദാനിയേൽ, ബിബിൻ ബേബി, ജെസി സോണി, ഷീബ ബിജു, ലൂസി ജയിംസ്, ലീലാമ്മ, സൗമ്യ, സൻജു എന്നിവർ സംസാരിച്ചു.