കോന്നി: നാരായണപുരം ചന്തയിൽ കൂട്ടിയിട്ടിരിക്കുന്ന ജൈവ-അജൈവ മാലിന്യം അടിയന്തരമായി സംസ്ക്കരിക്കുന്നതിനും, കോന്നിയിൽ ആധുനിക സൗകര്യമുള്ള മാലിന്യ സംസ്ക്കരണ കേന്ദ്രം നിർമ്മിക്കുന്നതിനും, ടൗണിലെ ഇടവഴികളിൽ സി.സി.ടി.വി കാമറ സ്ഥാപിക്കുന്നതിനും പഞ്ചായത്ത് നടപടിയെടുക്കണെമെന്ന് കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. മുരളിമോഹൻ, ജി.രാമകൃഷ്ണപിള്ള, കെ.രാജേന്ദ്രനാഥ്, എം.കെ.ഷിറാസ്, സി.വിനോദ്, കെ. സോമശേഖരൻ നായർ, എ.സോമശേഖരൻ എന്നിവർ സംസാരിച്ചു.