1
സംയുക്ത ട്രേഡ് യൂണിയൻ മല്ലപ്പള്ളിൽ നടത്തിയ പ്രകടനം

മല്ലപ്പള്ളി: സംയുക്ത ട്രേഡ് യൂണിയൻ മല്ലപ്പള്ളി താലൂക്കുതല പ്രകടനവും പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളനം സി.പി.എം മല്ലപ്പള്ളി എരിയാ കമ്മിറ്റിയംഗം അഡ്വ.പിലിപ്പ് കോശി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന നിർവാഹ സമിതിയംഗം എഡി ജോൺ അദ്ധ്യക്ഷത വഹിച്ചു.സംയുക്ത ട്രേഡ് യൂണിയൻ നിയോജക മണ്ഡലം കൺവീനൻ സി.ടി തങ്കച്ചൻ, സി.ഐ.ടി.യു ജില്ലാ ജോയ്ൻ സെക്രട്ടറി കെ.കെ സുകുമാരൻ, കെ.ടി.യു.സി മണ്ഡലം സെക്രട്ടറി ജോസഫ് ഇമ്മാനുവേൽ, സി. കെ.ടി.യു മണ്ഡലം സെക്രട്ടറി വി.എസ് സോമൻ, പ്രൊഫ.ജേക്കബ് ജോർജ്, എബി മേക്കരിങ്ങാട്ട്, സണ്ണി ജോൺസൻ,സജി തോട്ടത്തി മലയിൽ, സജി തേവരോട്ട്, ഷിബു വേങ്ങത്താനം, ജോസ് മാത്യൂ ഒരു പ്രാമണ്ണിൽ, പി.വി മനോഹരൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ബാബു പാലക്കൻ, തമ്പി കാട്ടാമല, കുഞ്ഞുമോൻ കൊല്ലാതോട്ടത്തിൽ, ദേവദാസ് മണ്ണൂരാൻ, വിജയൻ പിള്ള, സതീഷ് മണിക്കുഴി, കെ.പി രാജേന്ദ്രൻ, കെ.ജെ മത്തായി എന്നിവർ സംസാരിച്ചു. സി.ടി സുകുമാരൻ, ജോയി, അജിമോൻ പി.എം, ഗിരിഷ്, ഷിനു കുര്യൻ സ്റ്റാന്റിലി എന്നിവർ പ്രകടനത്തിന് നേതൃത്വം നല്കി.