കോന്നി: കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ആൾ കിണറ്റിൽ വീണു. കോന്നി മാങ്ങാരത്ത് 30 അടി ആഴമുള്ള കിണർ വൃത്തിയാക്കാനിറങ്ങിയ കല്ലേലി തോട്ടത്തിലെ കണ്ണനാണ് കിണറ്റിൽ വീണത്. അന്ഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് രക്ഷപെടുത്തിയത്.