പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 368-ാം നമ്പർ ഉള്ളന്നൂർ ശാഖയിലെ ഗുരുമന്ദിരം പ്രതിഷ്ഠാ വാർഷികവും മീന ചതയ മഹോത്സവവും ഇന്ന് നടക്കും. രാവിലെ അഞ്ചിന് ഗുരുപൂജ. തുടർന്ന് കലശപൂജ. 11ന് ഇലവുംതിട്ട മൂലൂർ സ്മാരക സമിതി സെക്രട്ടറി പ്രൊഫ. ഡി.പ്രസാദിന്റെ പ്രഭാഷണം. വൈകിട്ട് നാലിന് ഘോഷയാത്ര. ഏഴിന് പൊതുസമ്മേളനം പന്തളം യൂണിയൻ പ്രസിഡന്റ് ഡോ. എ.വി ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി സിനിൽ മുണ്ടപ്പിള്ളി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ വാസവൻ എൻഡോവ്മെന്റുകൾ വിതരണം ചെയ്യും. പന്തളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ അവാർഡുകൾ വിതരണം ചെയ്യും. മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർമാരായ സുരേഷ് മുടിയൂർക്കോണം, ഉദയൻ പാറ്റൂർ, എസ്. ആദർശ്, അനിൽ എെസെറ്റ്, ഡോ.പുഷ്പാകരൻ പാറ്റൂർ, എെ.കെ.ശിവജി, വനിതാസംഘം യൂണിയൻ സെക്രട്ടറി സുമ വിമൽ, ശാഖാ സെക്രട്ടറി ബി.എസ്.ബിന്ദുകുമാർ, വൈസ് പ്രസിഡന്റ് എസ്. സുരേശൻ, വനിതാസംഘം ശാഖാ സെക്രട്ടറി അജിതാ ഉദയൻ തുടങ്ങിയവർ സംസാരിക്കും.