തെങ്ങമം: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ തെങ്ങമത്ത് ആരംഭിച്ച സമര കേന്ദ്രത്തിന്റെ ഉദ്ഘാടനം ഐ.എൻ.ടി.യു.സി സംസ്ഥാന എക്‌സി.അംഗം തോട്ടുവ മുരളി ഉദ്ഘാടനം ചെയ്തു. ഡി.മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി ഹർഷ കുമാർ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എം.മധു, വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളായ എം.ആർ.ഗോപകുമാർ, ചന്ദ്രശേഖരപിള്ള, ബിനു വെള്ളച്ചിറ, സുക്കുഞ്ഞമ്മ കുറുപ്പ്, പ്രകാശ് എന്നിവർ സംസാരിച്ചു.