പ്രമാടം : മല്ലശേരി എക്യുമെനിക്കൽ ക്രിസ്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഡയാലിസിസ് രോഗികൾക്കുള്ള കിറ്റുകൾ വിതരണം ചെയ്തു. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത്, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ എന്നിവർ ചേർന്നാണ് വിതരണം നിർവഹിച്ചത്. അസോസിയേഷൻ പ്രസിഡന്റ് ഫാ.റോയി.എം.ജോയി അദ്ധ്യക്ഷത വഹിച്ചു.വർക്കല നാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ, ഡോ.സജി പ്ളാക്കൽ, രാജു ജോർജ്ജ് , ഫാ.സാം.കെ.ഡാനിയേൽ, ഫാ.ലിജിൻ ഏബ്രഹാം എന്നിവർ സംസാരിച്ചു.