മണ്ണടി : വേലുത്തമ്പി സ്മാരക സമിതിയുടെ നേതൃത്വത്തിൽ 214-ാമത് വേലുത്തമ്പി ദളവയുടെ രക്തസാക്ഷിത്വദിനാചരണവും പൊതുസമ്മേളനവും പുഷ്പാർച്ചനയും നടത്തി. സ്മാരക സമിതി പ്രസിഡന്റ് മണ്ണടി പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ തുടങ്ങിയ യോഗം ജില്ലാപഞ്ചായത്ത് മെമ്പർ സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മാനപ്പള്ളി മോഹനൻ,എൽ.ഉഷാകുമാരി ,പി.എൻ രാഘവൻ, മണ്ണടി രാജൻ ,ഷിബു കോയിക്കക്കാലായിൽ, ജലാൽ, ആർ.ഉണ്ണികൃഷ്ണപിള്ള,രാജേഷ് ,വൈഷ്ണവ്, രാജീവ് ,സായിദ് ,റിജോ, സലിം,ഹരീഷ്,രാമചന്ദ്രൻപിള്ള ,മോഹനൻപിള്ള,രഞ്ജിനി,സലിം ബാവ,സുരേന്ദ്രൻപിള്ള,രമേശൻ,കോശി,മാത്തുകുട്ടി എന്നിവർ സംസാരിച്ചു.