 
തിരുവല്ല: വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് കുറ്റൂർ പാണ്ടിശേരി ഭാഗം ഗവണ്മെന്റ് എൽ.പി സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് മഹോത്സവം നടത്തി. സ്കൂളിലെ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ ഇവിടുത്തെ കൃഷിയിടത്തിൽ നിന്നാണ് ശേഖരിക്കുന്നത്. വിളവെടുപ്പ് ഉദ്ഘടനം സ്കൂൾ പ്രധാന അദ്ധ്യാപിക സുജ ജോൺ നിർവഹിച്ചു. അദ്ധ്യാപകരായ ലക്ഷ്മി ചന്ദ്രൻ, ശ്രീജ ടി.ആർ, ലേഖ.എ,ജോസഫ് ജോസഫ്, പുഷ്പ പ്രദീപ് എന്നിവർ സംസാരിച്ചു.