പത്തനംതിട്ട : അധികാരത്തിന്റെ പിൻബലത്തിൽ നടത്തിയ ജന ദ്രോഹ പണിമുടക്ക് ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് ഫെറ്റോ ജില്ലാ പ്രസിഡന്റ് മനോജ് ബി.നായരും സെക്രട്ടറി എസ്. ഗിരീഷും പറഞ്ഞു. പാവപ്പെട്ട തൊഴിലാളികളുടെയും വ്യാപാരികളുടെയും അന്നം മുട്ടിക്കുന്ന പണിമുടക്ക് ദിവസങ്ങളിൽ ലീവ് നൽകി ശമ്പളം വാങ്ങാമെന്ന ഭരണാനുകൂല സർവീസ് സംഘടനകളുടെ ധാർഷ്ട്യമാണ് ഹൈക്കോടതി തടഞ്ഞത്. പണിമുടക്കിയ സംഘടനകളിലെ നിരവധി ജീവനക്കാരും ജോലിക്ക് ഹാജരായത് ഇവരുടെ നിലപാടുകൾക്കേറ്റ തിരിച്ചടിയാണ്. ജോലിക്ക് ഹാജരായ ജീവനക്കാർക്ക് നേരെ നടന്ന അക്രമണങ്ങളിലും ജീവനക്കാർക്ക് ജോലി ചെയ്യുവാൻ മതിയായ സംരക്ഷണം ഉറപ്പുവരുത്താതിരുന്നതിലും ഫെറ്റോ പ്രതിഷേധിച്ചു.