അടൂർ : ചൂരക്കോട് ഇലങ്കത്തിൽ ഭദ്രകാളീ നവഗ്രഹക്ഷേത്രത്തിലെ അശ്വതി എഴുന്നെള്ളത്ത് ഏപ്രിൽ 3ന് വിവിധ ചടങ്ങുകളോടെ നടക്കും. രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8മുതൽ ദേവീഭാഗവതപാരായണം, 9ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 5.3ന് നടതുറപ്പ്, 6ന് സോപാനസംഗീതം, 7ന് അശ്വതിസദ്യ, 8ന് തിരുവാതിര, 9ന് മുത്തുകുടൾ, താലപ്പൊലി, ചൂട്ടുകറ്റ, ചമയവിളക്ക്, തീവെട്ടി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ അശ്വതി എഴുന്നെള്ളത്ത്, 5ന് രാവിലെ 6ന് കൊടുങ്ങല്ലൂർ ഭരണികഴിഞ്ഞ് കാർത്തികനാളിൽ തിരികയെത്തുന്ന ഇലങ്കത്തിലമ്മയെ തട്ടനിവേദ്യം സമർപ്പിച്ച് ഭക്തർ സ്വീകരിക്കും. രാത്രി 7ന് ഭദ്രകാളീപൂജ.