പത്തനംതിട്ട : പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിനെ റിമാൻഡ് ചെയ്തു.വെച്ചൂച്ചിറ കൊല്ലമുള മണ്ണടിശാല കട്ടിക്കല്ല് പൂതക്കുഴിയിൽ വീട്ടിൽ ജിനു (ആൽബിൻ വർഗീസ്-18) ആണ് വെച്ചൂച്ചിറ പൊലീസിന്റെ പിടിയിലായത്. ഈമാസം 26 ന് സ്‌കൂളിൽ പോയ പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അന്വേഷണസംഘത്തിൽ പൊലീസ് ഇൻസ്‌പെക്ടർ ജർലിൻ സ്‌കറിയ, എസ് .ഐ ജി.സണ്ണിക്കുട്ടി, എ.എസ് .ഐ മാരായ അനിൽ കുമാർ,കൃഷ്ണൻകുട്ടി, പൊലീസുദ്യോഗസ്ഥരായ സലിം, സോണി, സുകേഷ്, ആശ ഗോപാലകൃഷ്ണൻ,അപർണ എ.ടി എന്നിവരാണ് ഉണ്ടായിരുന്നത്.