ചെങ്ങന്നൂർ: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലുള്ള ദ്വിദിന ദേശീയ പണിമുടക്കത്തോടനുബന്ധിച്ച് രണ്ടാം ദിവസം ചെങ്ങന്നൂരിലെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും പൊതുസമ്മേളനവും നടന്നു. ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നടന്ന യോഗം സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എം.കെ മനോജ് ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം കെ.കെ ചന്ദ്രൻ അദ്ധ്യക്ഷനായി.കൊല്ലകടവിൽ സമാപന സമ്മേളനം എം.എസ് ദേവദാസ് ഉദ്ഘാടനം ചെയ്തു.ടി.എ.ഷാജി അദ്ധ്യക്ഷനായി. കല്ലിശേരിയിൽ ഷാജി കുതിരവട്ടം ഉദ്ഘാടനം ചെയ്തു. മുരളീധര കുറുപ്പ് അദ്ധ്യക്ഷനായി. കല്യാത്രയിൽ നെൽസൺ ജോയി ഉദ്ഘാടനം ചെയ്തു. സ്റ്റീഫൻ ശാമുവേൽ അദ്ധ്യക്ഷനായി.സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സുനിത കുര്യൻ, കെ.എസ് സുരേഷ്, പി.ഡി സുനീഷ് കുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.