പത്തനംതിട്ട: ഏപ്രിൽ ഒന്നുമുതൽ പത്തനംതിട്ടയിൽ നടക്കുന്ന മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായുള്ള കലാജാഥ ഇന്ന്പര്യടനം തുടങ്ങും. രാവിലെ 9 ന് കാതോലിക്കേറ്റ് കോളേജിൽ സംഘാടക സമിതി ജനറൽ കൺവീനർ ശരത് ശശിധരൻ ഫ്‌ളാഗ്ഓഫ് ചെയ്യും . നാളെ വൈകിട്ട് പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ കലാജാഥ സമാപിക്കും കാതോലിക്കേറ്റ് കോളേജിൽ നിന്നുള്ള 15 സംഘമാണ് നയിക്കുന്നത്..