nandana
നന്ദന വിനോദ്

റാന്നി : പമ്പാവാലിയിൽ പുഴയിൽ കുളിക്കുന്നതിനിടെ കയത്തിൽപ്പെട്ട വിദ്യാർത്ഥിനി മുങ്ങിമരിച്ചു. നാറാണംതോട് അമ്പലപ്പറമ്പിൽ വിനോദിന്റെ മകൾ നന്ദന വിനോദ് (17) ആണ് മരിച്ചത്. വെൺകുറിഞ്ഞി എസ്.എൻ.ഡി.പി സ്കൂൾ വിദ്യാർത്ഥിനിയാണ്. . ഇന്നലെ ഉച്ചയോടെയാണ് സംഭവം. മൂന്നുപേർക്കൊപ്പം തുലാപ്പള്ളി പാപ്പിക്കയത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. മറ്റുള്ളവരെ നാട്ടുകാർ രക്ഷപ്പെടുത്തി. പമ്പ പൊലിസ് മേൽനടപടികൾ സ്വീകരിച്ചു.